പഹൽഗ്രാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറില്‍ നൂറോളം ഭീകരർ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രസർക്കാർ. സർവകക്ഷിയോഗത്തിൽ പ്രതിപക്ഷത്തോടാണ് സർക്കാർ ഇക്കാര്യം വെളിപ്പെടുത്തിയത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഇടങ്ങളിലായാണ് ഭീകരത്താവളങ്ങൾക്കുനേരെ ഇന്ത്യ ആക്രമണം നടത്തിയത്.
കൃത്യതയുള്ള ആക്രമണങ്ങളിൽ ഏകദേശം 100 തീവ്രവാദികളെ ഇല്ലാതാക്കിയെന്നും പാകിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള സാഹസികതയ്ക്ക് തീരുമാനിച്ചാൽ ഇന്ത്യ പിന്മാറില്ലെന്നും സര്‍ക്കാർ വ്യക്തമാക്കി. ‘ഓപ്പറേഷൻ സിന്ദൂറിൽ, 9 തീവ്രവാദ ഒളിത്താവളങ്ങളിൽ കൃത്യമായ ആക്രമണങ്ങൾ നടത്തി. ഏകദേശം 100 തീവ്രവാദികൾ കൊല്ലപ്പെട്ടു. വിവര സ്ഥിരീകരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. കണക്കെടുപ്പ് തുടരുകയാണ്,” സർക്കാർ സർവ്വകക്ഷി യോഗത്തെ അറിയിച്ചതായി വൃത്തങ്ങൾ ഉദ്ധരിച്ചു.