സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യത

0
4
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്നതാപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ‍ യെല്ലോ അലർട്ട്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ താപനില 37°C വരെയും; തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, ഇന്ന് കേരളത്തിലെ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കേരളത്തിൽ പരക്കെ വേനൽമഴ ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here