സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി ലഭിച്ച മഴ തുടർന്നുള്ള ദിവസങ്ങളിൽ ലഭിക്കാനുള്ള സാധ്യത കുറവാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. താപനില മുന്നറിയിപ്പിൽ വിവധ ജില്ലകൾക്ക് മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്
അടുത്ത മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
മഞ്ഞ അലർട്ട് : കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
മെയ് 07 (ഇന്ന്) & 08 (നാളെ) തീയതികളിൽ കോഴിക്കോട് ജില്ലയിൽ താപനില 38°C വരെയും; പാലക്കാട് ജില്ലയിൽ 37°C വരെയും; കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.