മുംബൈ: മഹാരാഷ്ട്രയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിൽ ഖാർഘർ സെക്ടർ 15 ലെ താമസക്കാരനായ ചെങ്ങന്നൂർ ചെറിയനാട് സ്വദേശിയായ ശശിധരൻ നായർ (70) ആണ് മരിച്ചത്. കൊവിഡ് രോഗബാധിതനായി ഡിവൈ പാട്ടീൽ നെരൂൾ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു ഇദ്ദേഹം.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. പ്രതിദിനം രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക കൂട്ടുകയാണ്. സംസ്ഥാനത്ത് നിലവിൽ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനടുത്താണ്.