മലപ്പുറം: വേങ്ങര ജനതാ ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ 7 ജീവനക്കാര്‍ക്ക് കൊവിഡ്. ഇതോടെ ഈ മാസം ഏഴ് മുതല്‍ 17 വരെ സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. ഇതോടെ സൂപ്പര്‍മാര്‍ക്കറ്റ് തല്‍ക്കാലികമായി അടച്ചു.
അതേസമയം ജില്ലയില്‍ തിങ്കളാഴ്ച 306 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.