നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 1 പെണ്‍കുട്ടി മരിച്ചു,

0
37

എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.

ബസിനടിയിൽ കുടുങ്ങിയ 14 വയസുകാരിയായ പെണ്‍കുട്ടി മരിച്ചു. ഇടുക്കി കീരിത്തോട്  സ്വദേശിനി അനീറ്റ ബെന്നി ആണ് മരിച്ചത്.

അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.

ഇന്ന് രാവിലെ കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. റോഡിന്‍റെ സമീപത്തുനിന്നും 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്.

ബസ് മറിഞ്ഞപ്പോള്‍ പുറത്തേക്ക് തെറിച്ചുവീണ കുട്ടിയാണ് ബസിന്‍റെ അടിയിൽ കുടുങ്ങി മരിച്ചത്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിശേഷമാണ് പെണ്‍കുട്ടിയെ പുറത്തെത്തടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here