മലപ്പുറത്ത് എസ്‌ഡി‌പിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്; നാലുപേർ കസ്റ്റഡിയിൽ

0
9
മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻ‌ഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയത്. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ റെയ്ഡ് പൂർത്തിയാക്കി. നാല് വിടുകളിൽ നിന്ന് ഓരോരുത്തരെ വീതം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കൊണ്ടുപോകുന്നതെന്നും വിശദമായി ചോദ്യം ചെയ്ത ശേഷം തെറ്റ് ചെയ്‌തിട്ടില്ലെന്ന് ബോധ്യമായാൽ വിട്ടയയ്‌ക്കുമെന്നുമാണ് എൻഐഎ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്. കസ്റ്റഡിയിലായവരിൽ ഒരാൾ എസ്ഡിപിഐയുടെ ബ്രാഞ്ച് പ്രസിഡന്റാണ്.

LEAVE A REPLY

Please enter your comment!
Please enter your name here