ലയൺസ് ക്ലബ് ഓഫ് കോഴിക്കോട് നന്മയുടെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 25 വൈകുന്നേരം കോഴിക്കോട് ടൗൺഹാളിൽ വച്ച് സമൂഹത്തിലെ വിവിധ ബിസിനസ് മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു. പ്രതിഭകളെ ആദരിക്കുന്നതിനും അവാർഡ് നൽകുന്നതിനും ഏർപ്പെടുത്തിയ ചടങ്ങ് ബഹുമാന്യയായ കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു.
ലയൺസ് ഡിസ്ട്രിക്ട് 318 E ഡിസ്ട്രിക്ട് ഗവർണർ കെ വി രാമചന്ദ്രൻ പി എം ജെ എഫ് ആയിരുന്നു മുഖ്യാതിഥി.സുനിത ജ്യോതി പ്രകാശിൻ്റെ മേൽനോട്ടത്തിൽ ടൗൺഹാളിൽ രാവിലെ മുതൽ നടന്ന സ്ത്രീസംരംഭകർക്കുള്ള എക്സിബിഷൻ കൗതുക കാഴ്ച്ചകളായി. ജില്ലയിലെ നാനാ ഭാഗങ്ങളിൽ നിന്നുമാണ് പല മേഖലയിൽ പ്രാവീണ്യം തെളിയിച്ച നാരി പടകൾ എത്തിച്ചേർന്നത്. ഫുഡ് ഫെസ്റ്റ്, എംബ്രോയിഡറി ആർട്ട് തുടങ്ങി പല പ്രദർശനങ്ങളും നന്മയുടെ ആഭിമുഖ്യത്തിൽ നടന്നു.
ഈ പ്രോഗ്രാം മുഖേന സമാഹരിച്ച തുക പീഡിയാട്രിക് കാൻസർ സൊസൈറ്റിക്ക് സർവീസ് ചെയർപേഴ്സൺ വി പി ജ്യോതി പ്രകാശ് എം ജെ എഫ് കൈമാറി. ഈ പണം ജില്ലയിലെ കാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന രീതിയിൽ ഉപയോഗിക്കപ്പെടും. മീറ്റിങ്ങിനു ശേഷം പ്രമുഖ സംഗീതജ്ഞൻ റിനീഷ് നാരായണനും സംഘവും അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറിയത് സ്രോധാക്കളെ കൂടുതൽ ആവേശത്തിലാക്കി.