കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ ദിവസങ്ങൡ കുറഞ്ഞു വരുന്നു. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചതാണ് സ്വര്‍ണവില കുറയാനുള്ള പ്രധാന കാരണം. അതേസമയം, വരുംദിവസങ്ങളില്‍ ഇതേ ട്രെന്‍ഡ് തുടരുമെന്ന് പറയാന്‍ സാധിക്കില്ല. വിപണിയില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഗോള വിപണിയിലും ഇന്ന് സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് കേരളത്തിലും കാണുന്നത്.
എല്ലാ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിനും കേരളത്തില്‍ വില കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, വെള്ളിയുടെ വിലയിലും കുറവുണ്ടായി. ഡോളര്‍ സൂചിക നേരിയ തോതില്‍ ഉയരുന്നുണ്ട്. ഇതും സ്വര്‍ണവില കുറയാന്‍ കാരണമാണ്. അതേസമയം, രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യം വന്നാല്‍ സ്വര്‍ണവില വര്‍ധിച്ചേക്കും. ബിറ്റ് കോയിന്‍ വില കൂടിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയും ഉയരുകയാണ്. അറിയാം പുതിയ പവന്‍ വില..
കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 65720 രൂപയാണ് വില. 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 8215 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 6740 രൂപയായി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3017 ഡോളറാണ് പുതിയ നിരക്ക്. കേരളത്തില്‍ വെള്ളിയുടെ വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 108 രൂപയായി.