റായ്ബറേലിയിലെത്തി രാഹുല്‍ ഗാന്ധി; പ്രതിപക്ഷ നേതാവായി നിയമിതനായ ശേഷമുള്ള ആദ്യ സന്ദര്‍ശനം.

0
48

ഖ്നോ: തന്റെ മണ്ഡലമായ റായ്ബറേലിയില്‍ സന്ദർശനം നടത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബച്റാവാനിലെ ചുരുവ ഹനുമാൻ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയായിരുന്നു തുടക്കം.

ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സമ്മാനിച്ചത് രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തി ജനങ്ങള്‍ക്ക് നന്ദിയറിക്കും. പാർട്ടി പ്രവർത്തകരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്നും കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷൻ പങ്കജ് തിവാരി പറഞ്ഞു. ലോക്സഭയില്‍ പ്രതിപക്ഷ നേതാവായി നിയമിതനായ ശേഷമുള്ള രാഹുലിന്റെ ആദ്യ റായ്ബറേലി സന്ദർശനമാണ് ഇത്.

3.90ലക്ഷം വോട്ടിന്ഡറെ ഭൂരിപുക്ഷത്തിലാണ് രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കൊപ്പം പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ മാസം മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച വയനാട് മണ്ഡലത്തില്‍ നിന്നും രാജിവെച്ച്‌ രാഹുല്‍ റായ്ബറേലിയെ നിലനിർത്തുകയായിരുന്നു. വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here