സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി ; പുതിയനിയമനം നല്‍കിയില്ല.

0
46

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി. ശ്രീറാമിന് പുതിയനിയമനം നല്‍കിയിട്ടില്ല.

ടൂറിസം ഡയറക്ടർ പി.ബി. നൂഹിനെയാണ് പകരം നിയമിച്ചിരിക്കുന്നത്. ദീർഘാവധിയിലുള്ള നൂഹ് ജോലിയില്‍ തിരികെ കയറാനിരിക്കെയാണ് മാറ്റം. നൂഹ് അവധിയില്‍ പോയപ്പോള്‍ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന ശിഖ സുരേന്ദ്രനാണ് പുതിയ ടൂറിസം ഡയറക്ടർ. കെ.ടി.ഡി.സി എം.ഡി സ്ഥാനവും ശിഖ വഹിക്കും.

എറണാകുളം ജില്ലാ വികസന കമീഷണർ എം.എസ്. മാധവിക്കുട്ടിയെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ. മീരക്കാണ് എറണാകുളം ജില്ലാ വികസന കമീഷണറുടെ അധിക ചുമതല. കൊച്ചി‍ൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ ഷാജി വി.നായർക്ക് വൈറ്റില മൊബിലിറ്റി ഹബ് എം.ഡിയുടെ അധികച്ചുമതലയും നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here