കോട്ടയത്ത് പൊലീസിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം;

0
43

കോട്ടയത്ത് പൊലീസിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. മരങ്ങാട്ടുപള്ളി സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്കാണ് പരുക്കേറ്റത്. ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ മഹേഷ്,ശരത്,ശ്യാംകുമാർ എന്നിവർക്കാണ് പരുക്കേറ്റത്.

കടപ്ലാമറ്റം വയലായിൽ ഇന്നലെ രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. ലഹരി സംഘത്തിലെ 6 പേരെ മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വയലാല സ്വദേശികളായ കൈലാസ് ,ദേവദത്തൻ, അർജുൻ, ജെസിൻ, അതുൽ, അമൽ എന്നിവരാണ് പിടിയിലായത്.

ഇവർ ലഹരി ഉപയോ​ഗിച്ച് ബഹളം വയ്ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ, പൊലീസുകാർക്ക് നേരെയായിരുന്നു ലഹരി സംഘത്തിന്റെ ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here