കൊടഗ്: തലക്കാവേരി മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. ഇതോടെ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇനി രണ്ടുപേരെ കൂടി കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് കുടക് ജില്ലയുടെ ചുമതലയുള്ള വി സോമണ്ണ പറഞ്ഞു.
ബ്രഹ്മഗിരി മലനിരകകളിലെ ക്ഷേത്രത്തിന് 200 മീറ്റർ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്. പൂജാരിമാരും ജീവനക്കാരും ഉൾപ്പടെ ഏഴ് പേരെയായിരുന്നു കാണാതായത്. ഇവർ താമസിച്ചിരുന്ന രണ്ട് വീടുകളും മണ്ണിനടിയിലായി.