മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മേടക്കൂറുകാർക്ക് ഇന്ന് കഠിനാദ്ധ്വാനം ഏറെ വേണ്ട ദിവസമായിരിക്കും. അർഹരായ ആളുകളെ സഹായിക്കാൻ മുന്നോട്ട് ഇറങ്ങും. എന്നാൽ ചില ആളുകളെങ്കിലും നിങ്ങളുടെ സത്പ്രവർത്തികൾ പേര് സമ്പാദിക്കാനാണെന്ന് പറഞ്ഞു പരത്തിയേക്കാം. നിങ്ങളുടെ ജോലിയിൽ പൂർണ്ണ ശ്രദ്ധ നൽകുക. അയൽക്കാരുമായുള്ള തർക്കങ്ങൾ കഴിവതും ഒഴിവാക്കണം. നിയമപരമായി നീങ്ങുന്ന കാര്യങ്ങളിൽ ആശ്വാസകരമായ വാർത്ത ലഭിച്ചേക്കാം.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഇടവക്കൂറുകാർക്ക് ഇന്ന് ഒരു സാധാരണ ദിവസം പോലെ കടന്നുപോകും. കുടുംബത്തിലെ പ്രശ്നങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുക. ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ വർധിക്കും. അതുകൊണ്ടുതന്നെ, ജോലിഭാരവും കൂടുതലായിരിക്കും. മാനസിക പിരിമുറുക്കം വർധിക്കും. ഇതൊക്കെയാണെങ്കിലും കൃത്യ സമയത്ത് തന്നെ ജോലികൾ പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. മുതിർന്ന ആളുകളുടെ ഉപദേശങ്ങൾ നിസ്സാരവത്കരിക്കരുത്.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഉത്തരവാദിത്തങ്ങൾ വർധിക്കുകയും അവ ഭംഗിയായി നിറവേറ്റുകയും ചെയ്യും. നിങ്ങളുടെ ചില തീരുമാനങ്ങൾ നന്നായിരുന്നു എന്ന് ബോധ്യപ്പെടും. ഇന്ന് ചില പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യേണ്ടി വരും. കുടുംബാംഗങ്ങൾക്ക് ചില കാര്യങ്ങളിൽ നിങ്ങളുടെ സഹായം ആവശ്യമായി വരും. ഏതെങ്കിലും പദ്ധതികളിൽ പെട്ട് കിടന്നിരുന്ന പണം ഇന്ന് നിങ്ങളുടെ കൈവശം എത്തിച്ചേരാൻ സാധ്യതയുണ്ട്. വാഹനയോഗം ഉണ്ട്. നിങ്ങളുടെ കടത്തിന്റെ പകുതിയിലധികം ഇന്ന് തിരിച്ചടയ്ക്കാൻ സാധിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കർക്കടകക്കൂറുകാർക്ക് ഇന്ന് പല പ്രതിസന്ധികളെയും നേരിടേണ്ടതായുണ്ട്. ഒന്നിലധികം സ്രോതസ്സിൽ നിന്ന് ധനവരവുണ്ടാകും. പെട്ടന്നുള്ള വികാരങ്ങളുടെ പുറത്ത് പ്രധാന തീരുമാനങ്ങൾ എടുക്കരുത്. ഒരേ സമയം പല ജോലികളിൽ ഏർപ്പെടുന്നത് സമ്മർദ്ദം വർധിപ്പിക്കും. എന്നാൽ പ്രധാന ജോലികളെല്ലാം കൃത്യ സമയത്ത് പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. നിങ്ങളെക്കാൾ മറ്റുള്ളവരുടെ കാര്യത്തിൽ ഉത്കണ്ഠ പ്രകടമാക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സന്തോഷകരമായ ദിവസമായിരിക്കും. ബിസിനസ് ചെയ്യുന്നവർ ചില വലിയ ഇടപാടുകൾ ഇന്ന് പൂർത്തിയാക്കും. ഇന്ന് നിങ്ങൾക്ക് ഒന്നിന് പുറമെ ഒന്നായി നല്ല വാർത്തകൾ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ചില മികച്ച അവസരങ്ങൾ ലഭിക്കുന്നതാണ്. നിങ്ങളുടെ കഴിവുകളിൽ എതിരാളികൾ പോലും അത്ഭുതപ്പെട്ടേക്കാം. മാതാപിതാക്കളുടെ പിന്തുണയോടെ പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമായിരിക്കും. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്. ദിനചര്യയിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ശ്രദ്ധിക്കുക. ജോലിയിൽ പൂർണ്ണ ശ്രദ്ധ നൽകണം. നിങ്ങളെ ആരെങ്കിലും മുതലെടുക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. ആരുടേയും സ്വാധീനം കൊണ്ട് തീരുമാനങ്ങൾ എടുക്കരുത്. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ഉണ്ടാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ഇന്നേ ദിവസം തുലാക്കൂറുകാർക്ക് പല സങ്കീർണതകളും നിറഞ്ഞതാകാനിടയുണ്ട്. പ്രണയ ജീവിതം നയിക്കുന്നവർക്ക് പങ്കാളിയുടെ ചില പെരുമാറ്റം വിഷമമുണ്ടാക്കും. ഇത് വഴക്കിലേയ്ക്ക് നയിക്കാനും സാധ്യതയുണ്ട്. ജോലികളിൽ ശ്രദ്ധ ആവശ്യമാണ്. ഒപ്പം കഠിനാദ്ധ്വാനവും. ജോലിസ്ഥലത്തെ രഹസ്യ വിവരങ്ങൾ പുറത്ത് പോകാതെ നോക്കണം.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ജോലി ചെയ്യുന്നവർക്ക് നല്ല ദിവസമായിരിക്കും. തൊഴിലിടത്തിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് തുടങ്ങിയ കാര്യങ്ങൾ സംഭവിച്ചേക്കാം. അർഹരായ ആളുകളെ സഹായിക്കുന്നതിൽ നിങ്ങൾ മടി കാണിക്കരുത്. നിങ്ങളുടെ ജോലിക്കൊപ്പം മറ്റുള്ളവരുടെ ജോലിയിലും ശ്രദ്ധ കാണിക്കും. ഒരു കുടുംബാംഗത്തിന്റെ വിവാഹാലോചന അംഗീകരിക്കപ്പെടും. ഇന്ന് യാത്രയുണ്ടാകാനിടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
തിടുക്കപ്പെട്ട് ചെയ്യുന്ന കാര്യങ്ങൾ അബദ്ധത്തിൽ കലാശിച്ചേക്കാം. ആരെയെങ്കിലും കാണിക്കാനോ ബോധിപ്പിക്കാനോ ഒരു കാര്യവും ചെയ്യാതിരിക്കുക. പ്രധാന ജോലികളിൽ അലസത കാണിച്ചാൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. വസ്തു സംബന്ധമായ ഇടപാടുകൾ ഉറപ്പാക്കുന്നതിന് മുമ്പ് രേഖകളെല്ലാം വ്യക്തമായി പരിശോധിച്ചുറപ്പിക്കുക. കുടുംബാംഗങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കാനായി എന്തെങ്കിലും പ്രത്യേകമായി ചെയ്തേക്കാം.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മകരക്കൂറുകാർക്ക് സമ്മിശ്ര ഫലങ്ങളുള്ള ദിവസമായിരിക്കും. നിങ്ങളുടെ ചില ആഗ്രഹങ്ങൾ ഇന്ന് നിറവേറാനിടയുണ്ട്. കുടുംബത്തിൽ ചില ആഘോഷ പരിപാടികൾ നടക്കാനിടയുണ്ട്. ആരെയും അന്ധമായി വിശ്വസിക്കരുത്. സന്താനങ്ങളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ആരിൽ നിന്നെങ്കിലും കടം വാങ്ങിയിട്ടുണ്ടെങ്കിൽ ആ തുക ഉടൻ തിരികെ നൽകേണ്ടതുണ്ട്.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ജോലിക്കാരായവർക്ക് ആഗ്രഹിക്കാത്ത സ്ഥലത്തേയ്ക്ക് സ്ഥലമാറ്റം ലഭിക്കാനിടയുണ്ട്. മാതാവ് കുറച്ച് നാളുകളായി നേരിട്ടിരുന്ന ആരോഗ്യ ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം ലഭിക്കും. ഇത് നിങ്ങളുടെ ആശങ്കയും ലഘൂകരിക്കും. സ്വന്തം ആരോഗ്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചില പരീക്ഷകളുടെ ഫലം വന്നേക്കാം. പുതിയ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉടൻ ആഗ്രഹം സഫലമാകും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
മീനക്കൂറുകാർക്ക് ഇന്ന് സാധാരണ ദിവസമാകും. ആരോഗ്യം ശ്രദ്ധിക്കണം. അമിതഭാരം നിയന്ത്രിക്കേണ്ടതുണ്ടെന്ന് നിങ്ങൾ തിരിച്ചറിയും. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കാനിടയുണ്ട്. എന്നാൽ ഇത് കടുത്ത സാമ്പത്തിക വെല്ലുവിളി ഉയർത്തിയേക്കാം. പഴയ ഒരു പരിചയക്കാരനെ വളരെ കാലത്തിന് ശേഷം കണ്ടുമുട്ടും. ബിസിനസിൽ പൂർണ്ണ ശ്രദ്ധ നൽകേണ്ടതുണ്ട്.