ജിയോ രണ്ടും കൽപ്പിച്ചു തന്നെ; ഡെയിലി 2 ജിബി ഡാറ്റയും ഫ്രീ കോളും മാത്രമല്ല ഇനി ഒടിടിയും കാണാം, വില?

0
36
xr:d:DAFw88-PyqQ:486,j:5158165182769375453,t:24020507

ഉപഭോക്താക്കളെ ഒപ്പം ചേർക്കാനും പുതിയ ആളുകളെ ആകർഷിക്കാനും ഒക്കെ ഏതറ്റം വരെയും പോവുകയാണ് നമ്മുടെ നാട്ടിലെ ടെലികോം കമ്പനികൾ. റീചാർജ് പ്ലാനുകൾ തന്നെയാണ് ഇക്കാര്യത്തിൽ അവർ ആയുധമായി ഉപയോഗിക്കുന്ന പ്രധാന സംഗതി. ഏതൊക്കെ രീതിയിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമോ ആ രീതിയിലൊക്കെയും ആളുകളെ കൊണ്ട് വരാൻ ഈ കമ്പനികൾ സദാ സമയവും ശ്രമിക്കുന്നുണ്ട്.

ഇക്കാരണം കൊണ്ട് തന്നെ നല്ല ഓഫറുകളും പുതിയ ആനുകൂല്യങ്ങളും ഒക്കെ നൽകുന്ന കമ്പനികൾക്ക് ഒപ്പം മാത്രമേ എല്ലാവരും പോവാൻ ആഗ്രഹിക്കുന്നുള്ളൂ. അടുത്ത കാലത്തായി ഇന്ത്യയിൽ വൻ തോതിൽ ജനപ്രീതി ഉയർന്നുവന്ന ഒരു ടെലികോം കമ്പനിയാണ് റിലയൻസിന്റെ ജിയോ. നിലവിൽ കോടിക്കണക്കിന് ഉപഭോക്താക്കളാണ് ജിയോക്ക് രാജ്യത്തുള്ളത്
അവരും ഇത്തരത്തിൽ നിരവധി ഓഫറുകൾ അവതരിപ്പിക്കുന്നുണ്ട്. ഓരോ ഓഫറും വ്യത്യസ്‌തമായി അവതരിപ്പിക്കാൻ ശ്രദ്ധിക്കുന്ന കമ്പനികളിൽ മുൻനിരയിലാണ് ജിയോയുടെ സ്ഥാനം. മാത്രമല്ല മറ്റ് സ്വകാര്യ കമ്പനികൾ നൽകാത്ത ചില സവിശേഷമായ ഓഫറുകളും അവർ പ്ലാനിൽ അവതരിപ്പിക്കാറുണ്ട്. അത് തന്നെയാണ് അവരുടെ പ്രത്യേകതയും. നിങ്ങൾ ഒരുപക്ഷേ ഡാറ്റയും ഫ്രീ കോളും എസ്എംഎസും കൊണ്ടായിരിക്കും ചിലപ്പോൾ ചില ഓഫറുകൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ അതിനപ്പുറം മറ്റ് പല ആനുകൂല്യങ്ങളും കൂടി ഇക്കാര്യത്തിൽ തേടുന്നവരുണ്ടാവും നമുക്ക് ചുറ്റും. അങ്ങനെയുള്ളവർക്ക് അനുയോജ്യമായ ഓഫറുകളിൽ ഒന്നാണ് അടുത്തിടെ കമ്പനി പുറത്തിറക്കിയത്. അധിക ഒടിടി ആനുകൂല്യങ്ങളാണ് അവർ അനുവദിച്ചിരിക്കുന്നത്. ജിയോ 949 രൂപ പ്ലാൻ റിലയൻസ് ജിയോയുടെ 949 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ കൂടി വാഗ്‌ദാനം ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിങ്ങനെയുള്ള മറ്റ് ആനുകൂല്യങ്ങളും ഇതിനെ കൂടുതൽ അനുയോജ്യമായ ഒരു പ്ലാനാക്കി മാറ്റുന്നു. ഡാറ്റ, എസ്എംഎസ്, ഫ്രീ കോൾ എന്നിവയ്ക്ക് വളരെ മികച്ചൊരു പ്ലാൻ തന്നെയാണിത്.

2 ജിബി പ്രതിദിന ഡാറ്റ പ്ലാൻ ആയതിനാൽ, ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങളൊന്നുമില്ലാതെ അൺലിമിറ്റഡ് 5ജി ലഭിക്കും. അതിനായി നിങ്ങൾക്ക് 5ജി സപ്പോർട്ട് ചെയ്യുന്ന ഫോൺ മാത്രമാണ് വേണ്ടത്. സാധാരണ ഓഫറുകളിൽ നിന്ന് വ്യത്യസ്‌തമായി ഈ പ്ലാനിനെ വേറിട്ട് നിർത്തുന്നതും ഇതുപോലെയുള്ള വലിയ ഗുണങ്ങൾ തന്നെയാണ്.

ഇനി ഈ പ്ലാനിലെ ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നിലേക്ക് കടക്കാം. ഇതിനൊപ്പം ജിയോഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ കൂടി നിങ്ങൾക്ക് ലഭിക്കും. 90 ദിവസത്തേക്കാണ് ഇത് വരുന്നതെന്നും ഇതൊരു മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണെന്നതും പ്രത്യേകം ഓർക്കണം. എങ്കിലും ഇത്രയും കുറഞ്ഞ ചിലവിൽ വിനോദത്തിന്റെ അനന്ത സാധ്യതകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here