രജനീകാന്തിനെതിരേ പരാമര്‍ശവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

0
45

രജനീകാന്തിനെതിരേ പരാമര്‍ശവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രജനീകാന്ത് ഒരു നല്ല നടനെന്ന കാര്യത്തില്‍സംശയമുണ്ട്. രജനീകാന്തിന് സ്ലോ മോഷന്‍ ഇല്ലാതെ നിലനില്‍പ്പില്ലെന്നും രാം ഗോപാൽ വർമ പറഞ്ഞു. മനോജ് ബാജ്പയ് ചെയ്തപോലൊരു കഥാപാത്രം രജനീകാന്തിന് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് വയറുവേദന അനുഭവപ്പെട്ട ഒരു സിനിമ കണ്ടത് അദ്ദേഹം ഓർത്തു. എനിക്ക് ആ രംഗം വെറുപ്പായിരുന്നു. അമിതാഭ് ബച്ചന് വയറുവേദന വരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ എപ്പോഴും അവരെ അർദ്ധദേവന്മാരെപ്പോലെയാണ് കാണുന്നത്. അർദ്ധദേവന്മാർക്ക് കഥാപാത്രങ്ങളാകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു താരം ഒരു സാധാരണ കഥാപാത്രമാവുമ്പോള്‍ അത് നമ്മളെ നിരാശപ്പെടുത്തുന്നു. താരങ്ങള്‍ ദിവ്യപുരുഷന്‍മാരാണ്. അവര്‍ക്ക് സാധാരണക്കാരാവാന്‍ സാധിക്കില്ലെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. ഒരു അഭിമുഖത്തില്‍ നടനും താരവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നതിനിടയിലായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ പരമാര്‍ശം.

ഒരു നടനും ഒരു താരവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രജനീകാന്ത് ഒരു നല്ല നടനാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. സത്യയില്‍ മനോജ് ബാജ്പയ് ചെയ്തപോലൊരു കഥാപാത്രം രജനീകാന്തിന് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. സ്ലോ മോഷന്‍ ഇല്ലാതെ രജനീകാന്തിന് നിലനില്‍പ്പില്ലെന്നും ആര്‍.വി.ജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here