നന്ദ കിഷോർ സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വാർത്ത ആരാധകരെ അറിയിച്ചത്. ഇതൊരു സാധരണ ചിത്രമല്ല പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന എപ്പിക്ക് ആക്ഷൻ എന്റർടൈനർ ആണെന്നാണ് താരം സാക്ഷ്യപ്പെടുത്തുന്നത്.
അണിയറപ്രവർത്തകരോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന വീഡിയോ ആണ് ഒപ്പം മോഹൻലാൽ പങ്കുവെച്ചത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം, ഷനായ കപൂർ, റോഷൻ മേക, സാറാ ഖാൻ, ധ്വിവെടി, ഗരുഡ റാം തുടങ്ങിയവരും ചിത്രത്തിൽഎം പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂർവ ജന്മത്തിലെ എതിരാളികൾ അച്ഛനും മകനുമായി പുനർജനിച്ചാൽ എന്ത് സംഭവിക്കും എന്നതാണ് വൃഷഭയുടെ പ്രമേയം. വൃഷഭയിലെ മോഹൻലാലിന്റെ ലുക്ക് അണിയറപ്രവർത്തകർ പുറത്തു വിട്ടത് സമൂഹ മാധ്യമങ്ങളിൽ വാൻ വാർത്തയായിരുന്നു. ചിത്രം ദീപാവലിക്ക് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.
മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന കണ്ണപ്പ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലും മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കണ്ണപ്പയുടെ ടീസറിൽ കിരാതൻ എന്ന് പേരുള്ള യോദ്ധാവിന്റെ കഥാപാത്രമാണ് കണ്ണപ്പയിൽ മോഹൻലാൽ കൈകാര്യം ചെയ്യുന്നത്. മോഹൻലാലിനൊപ്പം പ്രഭാസ്, അക്ഷയ് കുമാർ, ജോസിത അനോല, വിഷ്ണു മഞ്ജു, നയൻതാര എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.