ടിക് ടോക് ഏറ്റെടുക്കാൻ ചർച്ചയാരംഭിച്ച് മൈക്രോസോഫ്റ്റ്. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാർത്ത സ്ഥിരീകരിച്ചു. ടിക് ടോക് ഏറ്റെടുക്കൽ നടപടികളിൽ നിന്ന് ചൈനയെ ഒഴിവാക്കുമെന്നും ട്രംപ് അറിയിച്ചു. നിരവധി കമ്പനികൾ ടിക് ടോക് ഏറ്റെടുക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും ഒരു ഏറ്റെടുക്കൽ യുദ്ധം തന്നെ പ്രതീക്ഷിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.ചൈനീസ് മാതൃകമ്പനിയായ ബൈറ്റ് ഡൈൻസിൽ നിന്ന് ടിക് ടോക്കിനെ അമേരിക്കൻ പൗരത്വം ഉള്ളവർ ഏറ്റെടുക്കണമെന്ന ബിൽ യു എസ് ജനപ്രതിനിധി സഭ പാസാക്കിയിരുന്നു.
ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തിക്കണമെങ്കിൽ 50 ശതമാനം ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ച. നിലവിൽ ടിക് ടോകിന് 75 ദിവസത്തെ സാവകാശം നൽകിയിരിക്കുകയാണ് അമേരിക്ക.
അമേരിക്കൻ നീതി ന്യായ വ്യവസ്ഥയെയും ട്രംപിനെയും അനുസരിക്കാൻ തീരുമാനിച്ചതോടെ ടിക് ടോകിന്റെ നിരോധനം നീക്കിയിരുന്നു. ആപ്പിന്റെ പ്രവർത്തനം രാജ്യത്ത് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. അമ്പത് ശതമാനം ഓഹരികളും അമേരിക്കയ്ക്ക് കൈമാറാമെന്ന തീരുമാനം ടിക് ടോക് അംഗീകരിച്ചതിനാലാണ് പ്രവർത്തനം പുനഃസ്ഥാപിക്കാൻ സാധിച്ചത്.