കോഴിക്കോട്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപി കെ. മുരളീധരന്. കണ്ടെയ്ന്മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് മുരളീധരന് പറഞ്ഞു.
ഈ സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസിന് ലംഘിക്കേണ്ടിവരും. സമരങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിത്. രോഗ വ്യാപനം എന്ന പേരില്‍ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. 144 ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെയെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു അതേസമയം 144 പ്രഖ്യാപിച്ചതിനെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സ്വാഗതം ചെയ്തു.