ചെങ്ങന്നൂർ കാർണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിളവുമായി സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തിരുമാനം. 14 വർഷം ശിക്ഷ അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2010 ലാണ് ഷെറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരോൾ ലഭിച്ച വനിതാ തടവുകാരിയാണ് ഷെറിൻ. ശിക്ഷാ കാലേയളിവിനിടെ 500 ഓളം ദിവസം പ്രതി വെളിയിലായിരുന്നു.
ഉന്നത ഇടപെടലാണ് പരോളിന് പിന്നിലെന്ന ആരോപണവും ശക്തമായിരുന്നു. ജയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഷെറിനെതിരെ പരാതി ഉയർന്നിരുന്നു. ജയിലിനകത്തും ആഢംബര ജീവിതമാണ് ഷെറിൻ നയിച്ചത്. ജയിലിലെ വിഐപി സന്ദർശനവും വലിയ ചർച്ചയായിരുന്നു.
2009 നവംബർ ഏഴിനാണു ഷെറിന്റെ ഭർത്തൃപിതാവ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌കരക്കാരണവർ കൊല്ലപ്പെട്ടത്. കേസിൽ ഒന്നാം പ്രതിയാണ് ഷെറിൻ. ശാരീരിക വെല്ലുവിളികളുള്ള ഇളയമകൻ ബിനുവിന്റെ ഭാര്യയാണ് ഷെറിൻ. 2001-ലായിരുന്നു വിവാഹം.
വൈകാതെ ദാമ്പത്യപൊരുത്തക്കേടുകൾ പുറത്തായി. ഷെറിന്റെ വഴിവിട്ടബന്ധങ്ങൾ ഭർത്തൃപിതാവ് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.