റിയാദ്: തെക്കന്‍ അതിര്‍ത്തിയിലൂടെ സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 948 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. റിയാദ് മേഖലയില്‍ നിന്നും നേരത്തെ ശിക്ഷ ലഭിച്ച സ്വദേശി പൗരനാണ് മയക്കുമരുന്ന് വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച വ്യക്തിയെന്നും അയാളെ അറസ്റ്റ് ചെയ്തതായും അല്‍ഖുറൈനി അറിയിച്ചു.
മയക്കുമരുന്ന് കടത്തിനെ ചെറുക്കുന്നതിനും മയക്കുമരുന്ന് ഉപയോഗിച്ച് രാജ്യത്തെ ലക്ഷ്യമിടുന്നത് തടയുന്നതിനുമായി അതിര്‍ത്തിയില്‍ വിന്യസിച്ച സൈന്യത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വലിയ അളവില്‍ ഹാഷിഷ് ശേഖരം പിടിച്ചെടുത്തതെന്ന് അതിര്‍ത്തി രക്ഷാസേന വക്താവ് ലഫ്റ്റനന്റ് കേണല്‍ മിസ്ഫര്‍ ബിന്‍ ഗന്നം അല്‍ഖുറൈനി പറഞ്ഞു.