15 വർഷത്തിനുമേൽ പഴക്കമുള്ള സ‍ർക്കാർ വാഹനങ്ങൾ പൊളിക്കാൻ രാജസ്ഥാൻ

0
60

15 വർഷത്തിലധികം പഴക്കമുള്ള വിവിധ സർക്കാർ വകുപ്പുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞാൽ ഇനി പുതുക്കില്ലെന്ന് രാജസ്ഥാൻ ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൻ്റെ (MoRTH) നിയമങ്ങൾ അടുത്തിടെ അപ്‌ഡേറ്റ് ചെയ്‌തതിനെ തുടർന്നാണ് ഈ നീക്കം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോ‍ട്ട് ചെയ്യുന്നു.

ഇത്തരം പഴയ വാഹനങ്ങൾ ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ അംഗീകൃത സ്ക്രാപ്പ് സെൻ്ററുകളിലേക്ക് അയക്കണമെന്ന് ഗതാഗത വകുപ്പ് എല്ലാ സംസ്ഥാന വകുപ്പുകൾക്കും കത്ത് നൽകിയിട്ടുണ്ട്. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ശരിയായ ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം മാത്രമേ അനുമതി നൽകൂ എന്നും എന്നാൽ അത്തരം വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതിനാൽ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ സർക്കാർ വകുപ്പുകളിൽ ഉപയോഗിക്കുന്ന അത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കില്ലെന്നും അവ ഒഴിവാക്കേണ്ടിവരും എന്നും ഗതാഗത വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോ‍ട്ട്ചെയ്യുന്നു.

2022 ജൂലൈയിൽ പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിൻ്റെ സ്ക്രാപ്പ് പോളിസി അനുസരിച്ച്, വാഹന ഉടമകൾക്ക് വാണിജ്യ വാഹനം 15 വർഷവും സ്വകാര്യ കാർ 20 വർഷവും ഉപയോഗിക്കാം. അതിനുശേഷം വാഹനം ഫിറ്റ്നസ് അല്ലെന്ന് ഓട്ടോമാറ്റിക് ഫിറ്റ്നസ് സെൻ്ററിൽ കണ്ടെത്തിയാൽ, പിന്നീട് വാഹനം സ്ക്രാപ്പായി നൽകും. വായുവിൻ്റെ ഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ എൻസിആർ ജില്ലകൾക്കും സ്മാർട്ട് സിറ്റികൾക്കും വേണ്ടിയാണ് പ്രധാനമായും ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. എന്നാൽ ഏറ്റവും പുതിയ നിർദ്ദേശങ്ങൾ സംസ്ഥാനത്തുടനീളമുള്ള സർക്കാർ വകുപ്പുകൾ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങൾക്കും ബാധകമാകും എന്നാണ് റിപ്പോ‍ട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here