നിലമ്പൂർ എംഎൽഎ പിവി അൻവർ രാജിവെച്ചു; കത്ത് സ്പീക്കർക്ക് കൈമാറി

0
23

തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് സ്പീക്കറെ നേരിട്ട് കണ്ട് നൽകി.

കഴിഞ്ഞ ദിവസമായിരുന്നു പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി അൻവർ ഫോണിൽ സംസാരിച്ചിരുന്നു.

തൃണമൂലിൻ്റെ കേരള കോ-ഓർഡിനേറ്റർ സ്ഥാനം അൻവറിന് നൽകുമെന്നാണ് വിവരം. മമത ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലിക്കും അൻവറിന് പദ്ധതിയുണ്ടെന്നാണ് വിവരം. എന്നാൽ അൻവറിന്റെ എംഎൽഎ സ്ഥാനം സംബന്ധിച്ചാണ് നിലവിൽ ആശങ്ക നിലനിൽക്കുന്നത്. സ്വതന്ത്ര എംഎൽഎയായ അൻവറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗൃത പ്രശ്നമുണ്ട്.

ഇത് മറികടക്കാൻ നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനാണ് അൻവറിന്റെ നീക്കമെന്നാണ് വിവരം. ഇതിനാണ് എംഎൽഎ സ്ഥാനം തിടുക്കപ്പെട്ട് രാജിവെക്കുന്നത്.

നേരത്തെ കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ അൻവർ നടത്തിയെങ്കിലും ഇത് വിജയം കണ്ടിരുന്നില്ല. യുഡിഎഫിലേക്ക് എത്താനുള്ള നീക്കവും അൻവർ നടത്തി. ലീഗിന്റെ പിന്തുണ അൻവറിന് ലഭിച്ചിരുന്നെങ്കിലും യുഡിഎഫ് പ്രവേശനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിലേക്ക് അൻവർ നീങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here