പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ക്വാഡ് യോഗത്തിനിടെയാണ് മോദിയുടെ ജനപ്രീതിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്‍റ് പരാമർശം. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി അടുത്ത മാസം യുഎസും സന്ദർശിക്കാനിരിക്കുകയാണ്. അതില്‍ മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ ബാഹുല്യം ചൂണ്ടിക്കാട്ടിയാണ് ബൈഡന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തിയത്.
ഞാനും താങ്കളുടെ ഓട്ടോഗ്രാഫ് ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്‍റ് പറഞ്ഞു. ജൂണ്‍ 22 നാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം ആരംഭിക്കുന്നത്.‘മിസ്റ്റർ പ്രൈം മിനിസ്റ്റർ, എല്ലാ മേഖലയിലും താങ്കൾ ശ്രദ്ധേയമായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ക്വാഡിനു വേണ്ടിയുള്ള സേവനങ്ങളും അക്കൂട്ടത്തിലുണ്ട്. കാലാവസ്ഥാ രംഗത്തും നിർണായക സംഭാവനകൾ നൽകുന്നു. ഇന്തോ – പസിഫിക് മേഖലയിലും സ്വാധീനം ചെലുത്തുന്നു. വലിയ വ്യത്യാസമാണ് താങ്കൾ സൃഷ്ടിക്കുന്നത്’ബൈഡൻ ചൂണ്ടിക്കാട്ടി.