അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൻ്റെ രണ്ടാം ദിനം ഇന്ത്യൻ കളിക്കാർ കറുത്ത ബാൻഡ് ധരിച്ചാണ് എത്തിയത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉദാരവൽക്കരിച്ച നിരവധി വിപ്ലവകരമായ പരിഷ്‌കാരങ്ങളുടെ ശില്പിയായ മൻമോഹൻ സിംഗ് ദീർഘനാളത്തെ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച ഡൽഹിയിൽ അന്തരിച്ചു. 92 കാരനായ പ്രശസ്ത സാമ്പത്തിക വിദഗ്ധനെ വ്യാഴാഴ്ച വൈകുന്നേരം ബോധക്ഷയത്തെ തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചതായി ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.