സർട്ടിഫിക്കറ്റ് നൽകാൻ 20 പേരിൽ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങിയ കേന്ദ്ര അസിസ്റ്റന്‍റ് ലേബർ കമ്മിഷണർ അറസ്റ്റിൽ.

0
33

ബിപിസിഎൽ കമ്പനിയിൽ തൊഴിലാളികളെ ജോലിക്ക് കയറ്റുന്നതിന് സർട്ടിഫിക്കറ്റ് നൽകുന്നതിനായി 20 പേരിൽ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങിയ കേന്ദ്ര അസിസ്റ്റൻറ് ലേബർ കമ്മിഷണർ അറസ്റ്റിൽ. കാക്കനാട് ഓലിമുകളിലുള്ള കേന്ദ്ര റീജണൽ ലേബർ കമ്മിഷണർ (സെൻട്രൽ) ഓഫീസിലെ അസിസ്റ്റൻറ് കമ്മിഷണർ യുപി ഖരക്പൂർ സ്വദേശിയായ അജീത് കുമാറാണ് എറണാകുളം വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്. ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് എറണാകുളം വിജിലൻസ് ഡി.വൈ.എസ്.പി എൻ ആർ ജയരാജന്റെ നേതൃത്വത്തിൽ മൂന്നുമാസമായി അജീത് കുമാറിനെ നിരീക്ഷിച്ചുവരികയായിരുന്നു.

ഇതിനിടയാണ് ബിപിസിഎൽ കമ്പനിയിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന സ്വകാര്യ കമ്പനി മാനേജർ അജീത് കുമാറിനെതിരെ പരാതി നൽകിയത്. കമ്പനിയിൽ കരാർ തൊഴിലാളികളെ നിയമിക്കുവാൻ അസിസ്റ്റൻറ് ലേബർ കമ്മിഷണറുടെ അനുമതി വേണം. ഇതിന് ഓൺലൈനായി അപേക്ഷയും നൽകണം.
എന്നാൽ ഇത്തരത്തിലുള്ള ഓൺലൈൻ അപേക്ഷകൾ നിരസിച്ചതിനെത്തുടർന്ന് അന്വേഷിച്ചെത്തിയ സ്വകാര്യ കമ്പനി മാനേജരോട് ഓരോ തൊഴിലാളിക്കും 1000 രൂപ നൽകിയാൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉദ്യോഗസ്ഥൻ പറയുകയായിരുന്നു.

20,000 രൂപ വെള്ളിയാഴ്ച ഓഫീസിൽ എത്തിക്കാനാവശ്യപ്പെട്ടതിനെത്തുടർന്ന് മാനേജർ എറണാകുളം വിജിലൻസ് യൂണിറ്റ് ഇക്കാര്യം അറിയിക്കുകയും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതനുസരിച്ച് പ്രത്യേകം രാസവസ്തു പുരട്ടിയ നോട്ടുകൾ ലേബർ അസി. കമ്മിഷണർക്ക് കൈമാറുകയും ഈ സമയം വിജിലൻ സംഘം ഇയാളെ പിടികൂടുകയുമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here