മെക്സിക്കോ സിറ്റി:മെക്സിക്കോയിൽ മരണം വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു.24 മണിക്കൂറിനിടെ 705 മരണങ്ങളാണ് രാജ്യത്തുണ്ടായത്. ഇതോടെ മരണസംഖ്യ 53,003 ആയി.ലോകത്ത് ഏറ്റവും അധികം കോവിഡ് മരണനിരക്കുള്ള രാജ്യമാണ് മെക്സിക്കോ.
ലോകത്ത് ഏറ്റവും അധികം കോവിഡ് മരണങ്ങളുള്ള രാജ്യങ്ങളിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് മെക്സിക്കോ.ഇന്ന് 5,558 പേർക്കാണ് രാജ്യത്ത് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 4.85 ലക്ഷമായി.