പാലക്കാട്: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ജില്ലയിലെ സ്ഥിതി ഗുരുതരമെന്ന് മന്ത്രി എ കെ ബാലൻ. നിലവിൽ സാമൂഹ്യ വ്യാപനത്തിലെത്തിയില്ലെങ്കിലും രണ്ട് ക്ലസ്റ്റർ കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പുതുനഗരം, കോങ്ങാട് എന്നിവിടങ്ങളിലാണ് ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യത. ഇവിടങ്ങളിലെ ഉറവിടമറിയാത്ത രോഗബാധിതരും സമ്പർക്ക വ്യാപനവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പട്ടാമ്പിയിലെ നിയന്ത്രണങ്ങൾ നിലവിൽ പൂർണ്ണമായി ഒഴിവാകാത്ത സ്ഥിതിയാണെന്നും പണിമുടക്കിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.