നവോദയ സ്‌കൂളുകളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു

0
113

രാജ്യത്തെ നവോദയ സ്‌കൂളുകളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 14 ജില്ലകളിലും ഓരോ നവോദയ സ്‌കൂളുണ്ട്. സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ കുട്ടികളെ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കൂ. സ്കൂള്‍ പ്രവേശനത്തിനായി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം.

 

അപേക്ഷാഫീസില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ടാലും മതിയാകും ആര്‍ക്കൊക്കെ അപേക്ഷിക്കാം?

 

നിലവില്‍ ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷയ്ക്കായി അപേക്ഷിക്കാനാകുക. ജനനം 2008 മേയ് ഒന്നിനു മുന്‍പോ 2012 ഏപ്രില്‍ 30-ന് ശേഷമോ ആകരുത്.പട്ടിക ജാതി-പട്ടിക വര്‍ഗക്കാരടക്കം ആര്‍ക്കും പ്രായത്തില്‍ ഇളവില്ല.

 

പ്രവേശനപരീക്ഷ

 

ഏപ്രില്‍ 10-ന് നടക്കുന്ന പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാകും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം. പരീക്ഷയില്‍ 100 മാര്‍ക്കിന്റെ പരീക്ഷയില്‍ 80 ചോദ്യങ്ങളുണ്ടാകും. ഒബ്ജക്ടീവ് രീതിയിലാകും പരീക്ഷ.ഭാഷ, മാനസികശേഷി, ഗണിതം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാര്‍ക്കുണ്ടാവില്ല.2021 ജൂണിനകം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

 

പ്രവേശനം

 

ഒരു ക്ലാസ്സില്‍ പരമാവധി 80 കുട്ടികള്‍ക്കാണ് പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് 12-ാം ക്ലാസ്സ് വരെ സി.ബി.എസ്.ഇ സിലബസിലാകും പഠനം. ആകെയുള്ള സീറ്റില്‍ 75 ശതമാനം ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്കായാണ് നീക്കി വെച്ചിട്ടുള്ളത്. ആറാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 12-ാം ക്ലാസ്സ് വരെ സ്‌കൂളില്‍ തുടരാം. ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യമായിരിക്കും. 9-12 ക്ലാസ്സുകാര്‍ മാസം 600 രൂപ ഫീസിനത്തില്‍ അടയ്ക്കണം. എസ്.സി, എസ്.ടി, പെണ്‍കുട്ടികള്‍, ബി.പി.എല്‍ കാര്‍ഡുടമകള്‍ എന്നിവരെ ഈ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

കേരളത്തിലെ സ്കൂളുകള്‍

 

1. ആലപ്പുഴ ജില്ല

ചെന്നിത്തല, മാവേലിക്കര

 

2. കണ്ണൂര്‍ ജില്ല

ചെറുവാഞ്ചേരി, ചെണ്ടയാട്

 

3. കാസര്‍ഗോഡ് ജില്ല

പെരിയ,കാസര്‍ഗോഡ്

 

4.കൊല്ലം ജില്ല

കൊട്ടാരക്കര, ഇറ്റിസി ക്യാംപസ്

 

5. കോട്ടയം ജില്ല

വിജയപുരം, വടവാതൂര്‍

 

6. ഇടുക്കി ജില്ല

കുളമാവ്, ഇടുക്കി

 

7.മലപ്പുറം ജില്ല

ഒ.കെ.മുറി, മലപ്പുറം

 

8. തൃശ്ശൂര്‍ ജില്ല

മായന്നൂര്‍, തൃശ്ശൂര്‍

 

9.പാലക്കാട് ജില്ല

മലമ്ബുഴ, പാലക്കാട്

 

10.പത്തനംതിട്ട ജില്ല

മണ്ണടിശാല, വെച്ചൂച്ചിറ

 

11. തിരുവന്തപുരം ജില്ല

ചെട്ടച്ചാല്‍, വിതുര

 

12.വയനാട് ജില്ല

ലക്കിടി, വൈത്തിരി

 

13.എറണാകുളം ജില്ല

നേര്യമംഗലം, എറണാകുളം

 

14.കോഴിക്കോട് ജില്ല

വടകര, കോഴിക്കോട്

LEAVE A REPLY

Please enter your comment!
Please enter your name here