നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരെ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി.

0
92

തൃശൂര്‍• നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരെ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. കോടതികൾ ആദ്യമേ വിധിയെഴുതി വച്ചെന്നും ഇപ്പോൾ നടക്കുന്നത് നാടകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

‘പണമുള്ളവർക്ക് മാത്രമേ കോടതികളിൽ പോകാൻ സാധിക്കുകയുള്ളൂ, എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാൻ സാധിക്കുകയുള്ളൂ, ഏതറ്റംവരെയും എന്ത് അതിക്രമവും കാണിക്കാൻ സാധിക്കുകയുള്ളൂ. പാവപ്പെട്ടവർ ഇതെല്ലാം കണ്ടും കേട്ടും സഹിച്ചും ഇവിടെ ജീവിക്കണമെന്ന് നമ്മളോട് വിളിച്ചുപറയുകയാണ് കോടതികൾ. അവർ ആദ്യമേ വിധിയെഴുതിവച്ചു കഴിഞ്ഞു. ഇനിയത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. പിന്നെ ഇപ്പോൾ നടക്കുന്നത് മുഴുവനും മറ്റ് പല നാടകങ്ങളാണ്.’–ഭാഗ്യലക്ഷ്മി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here