മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം; സംഭവത്തിൽ ന്യാ​യീ​ക​രണവുമായി മ​ന്ത്രി ബാ​ല​ൻ

0
88

പാ​ല​ക്കാ​ട്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ സി​പി​എം അ​നു​കൂ​ല കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തി​യ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി എ.​കെ.​ബാ​ല​ൻ. സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ക​ണ്ട് പേ​ടി​ക്കേ​ണ്ട​വ​രാ​ണോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​ന്നാ​ണ് മ​ന്ത്രി​യു​ടെ ചോ​ദ്യം. ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി പറയുന്നു.

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​യോ​ട് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സൈ​ബ​ർ ലോ​ക​ത്ത് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും കു​ടും​ബ​ത്തെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പ​ല പ്ര​തി​ക​ര​ണ​ങ്ങ​ളും.അതേസമയം വി​ഷ​യ​ത്തെ​ക്കു​റി​ച്ച് തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യോ​ട് ചോ​ദ്യ​മു​ന്ന​യി​ച്ചെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല എ​ന്ന​താ​യി​രു​ന്നു മ​റു​പ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here