പാലക്കാട്: വാളയാര്‍ പീഡനകേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കേസ് അന്വേഷണത്തിലും നടത്തിപ്പിലും പാളിച്ചകള്‍ ഉണ്ടായതായി സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. തെളിവുകളില്ലെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടത്.
2017 ജനുവരിയലാണ് 13 ഉം 9 ഉം വയസുള്ള പെണ്‍കുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ബലാത്സംഗത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയടക്കം 5 പ്രതികളാണ് കേസിലുള്ളത്.