സൗദിയില്‍ മദ്യം വാറ്റുന്നതിനിടെ ഇന്ത്യക്കാരുള്‍പ്പെടെ ഏഴ് വിദേശികള്‍ അറസ്റ്റില്‍

0
102

ദമ്മാം: സൗദി അറേബ്യയില്‍ മദ്യ നിര്‍മ്മാണത്തിനിടെ നാല് ഇന്ത്യക്കാരുള്‍പ്പെടെ ഏഴ് വിദേശികള്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് 220 ലിറ്റര്‍ വീതം ശേഷിയുള്ള 28 ബാരലും 30 ലിറ്റര്‍ ശേഷിയുള്ള ഒരു ബാരലും 96 കുപ്പി മദ്യവും പിടിച്ചെടുത്തു.

നാല് ഇന്ത്യക്കാരും രണ്ട് മഡഗാസ്‌കര്‍ യുവതികളും ഒരു പാകിസ്ഥാനി യുവതിയുമടങ്ങിയ സംഘമാണ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായതെന്ന് കിഴക്കന്‍ പ്രവിശ്യാ പൊലീസ് വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ദറൈഹിം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here