തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് രോഗമുക്തി നേടിയത് 784 പേരാണ്. ഇന്ന് ഏഴ് കൊവിഡ് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി, മലപ്പുറം പള്ളിക്കല്‍ സ്വദേശി നഫീസ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബുബക്കര്‍, തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ജമ, കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ്, കാസര്‍ഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി, വയനാട് കല്‍പറ്റ സ്വദേശി അലവിക്കുട്ടി എന്നിവരാണ് മരിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
956 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയുണ്ടായത്. അതില്‍ 114 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്ന് വന്ന 106 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 73 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,583 പരിശോധനകളാണ് നടന്നത്.
മലപ്പുറം -255, തിരുവനന്തപുരം -200,പാലക്കാട് -147,കാസര്‍ഗോഡ് -146, എറണാകുളം -101, കോഴിക്കോട് -66,കണ്ണൂര്‍ -63,കൊല്ലം -41, തൃശൂര്‍ -40, കോട്ടയം -40, വയനാട് -33, ആലപ്പുഴ -30, ഇടുക്കി -10
പത്തനംതിട്ട -4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.