ബ്ലാസ്റ്റേഴ്‌സിന്റെ കൈപിടിച്ച് സ്‌പെഷ്യല്‍ കിഡ്‌സ്.

0
123

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍.) മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിച്ച് സ്‌പെഷ്യല്‍ കിഡ്‌സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചെന്നൈയിന്‍ എഫ്‌സി മത്സരത്തിലാണ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള കുരുന്നുകള്‍ താരങ്ങളുടെ കൈപിടിച്ച് ആനയിക്കാന്‍ എത്തിയത്. എംഇസ് സ്‌പെഷ്യല്‍ സ്‌കൂള്‍ ആലുവ, സ്മൃതി സ്‌പെഷ്യല്‍ സ്‌കൂള്‍ എറണാകുളം, രക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള 22 കുട്ടികളാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ചുനടന്ന മത്സരത്തില്‍ ഫുട്‌ബോള്‍ താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ ഹെല്‍ത്ത് പാട്ണര്‍ ആയ ഫ്യൂച്ചറൈസിന്റെ നേതൃത്വത്തിലാണ് മൂന്ന് സ്‌പെഷ്യല്‍ സ്‌കൂളുകളിലെയും കുട്ടികള്‍ എത്തിയത്. സമൂഹത്തില്‍ പ്രത്യേക പരിഗണനയും കരുതലും ആവശ്യമുള്ള കുരുന്നുകളെ പരിമിതികളുടെ ലോകത്തുനിന്നും പിടിച്ചുയര്‍ത്തുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സാമൂഹിക പ്രതിബദ്ധതയും സാമൂഹിക ഉന്നമനവും പ്രതിഫലിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുന്‍കൈ എടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. കളിക്കളത്തിന് അകത്തും പുറത്തും അവിസ്മരണീയമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ക്ലബിന്റെ പ്രതിജ്ഞബദ്ധത സമൂഹത്തില്‍ നല്ല ഒരു മാറ്റത്തിന് വേണ്ടി ചുക്കാന്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here