ഇടുക്കി ചെറുതോണിയില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമക്ക് നേരെ ആസിഡ് ആക്രമണം. ചെറുതോണി സ്വദേശി ലൈജുവിന് ആക്രണത്തില്‍ പരുക്കേറ്റു.
രാത്രി പതിനൊന്നു മണിയോടെ മെഡിക്കല്‍ ഷോപ്പ് അടച്ച ശേഷം വീട്ടിലേക്ക് പോകുമ്ബോഴാണ് ആക്രമണം ഉണ്ടായത്. ലൈജുവിന്റെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ വച്ച് ബൈക്കിലെത്തിയ രണ്ടു പേര്‍ കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു.
മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജുവിനെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന് ഉള്‍പ്പെടെ പരുക്കേറ്റതിനാല്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് ഇടുക്കി പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയവരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.