മാഡ്രിഡ് | നിലവിലെ ചാമ്ബ്യന്മാരായ റയല്‍ മാഡ്രിഡും ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടിയ ചാമ്ബ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദം സമനിലയില്‍.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലെ പോരില്‍ ഇരു ടീമുകളും ഒന്ന് വീതം ഗോളുകള്‍ നേടി. റയലിന് വേണ്ടി വിനീഷ്യസ് ജൂനിയറും സിറ്റിയുടെ കെവിന്‍ ഡി ബ്രൂയ്‌നെയുമാണ് ഗോളുകള്‍ അടിച്ചത്.
ആദ്യ പകുതിയില്‍ തന്നെ ലീഡ് ഗോള്‍ നേടാന്‍ റയലിന് സാധിച്ചിരുന്നു. 36ാം മിനുട്ടില്‍ പിടിച്ചുകെട്ടാനാകാത്ത ലോംഗ് റേഞ്ച് ശ്രമത്തിലൂടെയാണ് വിനീഷ്യസ് ജൂനിയര്‍ ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ 67ാം മിനുട്ടില്‍ ഡി ബ്രൂയ്‌നെയിലൂടെ സന്ദര്‍ശകര്‍ തിരിച്ചടിച്ചു. സിറ്റിയുടെ സൂപ്പര്‍ താരം ഹാളന്‍ഡിന്‍്റെത് മങ്ങിയ പ്രകടനമായിരുന്നു
അടുത്ത ബുധനാഴ്ച സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് രണ്ടാം പാദ സെമി. ജയിക്കുന്നവര്‍ക്ക് എ സി മിലാനെയോ ഇന്റര്‍മിലാനെയോ കലാശപ്പോരില്‍ നേരിടാം. ചാമ്ബ്യന്‍സ് ലീഗിന്റെ മറ്റൊരു ആദ്യ പാദ സെമിയില്‍ ഇന്ന് മിലാന്‍ ഡെര്‍ബിയാണ്. ഇറ്റാലിയന്‍ കരുത്തരായ എ സി മിലാനും ഇന്റര്‍ മിലാനുമാണ് സെമിയില്‍ ഏറ്റുമുട്ടുക.