റഷ്യയിലെ ഏറ്റവും ശക്തനായ വിമതനേതാവ് യെവ്ജെനി പ്രിഗോഷിൻ മോസ്കോയ്ക്ക് സമീപം വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടെന്ന് റഷ്യൻ അധികാരികൾ പറഞ്ഞു. റഷ്യൻ സൈനിക മേധാവികൾക്കെതിരെ കലാപത്തിന് നേതൃത്വം നൽകിയാളാണ് യെവ്‌ജെനി പ്രിഗോഷിൻ.
അതേസമയം വാഗ്‌നർ സംഘത്തിന്റെ തലവനും സൈന്യത്തിന്റെ സ്വയം പ്രഖ്യാപിത ശത്രുവുമായ പ്രിഗോഷിന്റെ അവസ്ഥയെക്കുറിച്ച് ക്രെംലിനിൽ നിന്നോ പ്രതിരോധ മന്ത്രാലയത്തിൽ നിന്നോ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല.
ഗ്രേ സോണിലെ വാഗ്നറുമായി ബന്ധമുള്ള ഒരു ടെലിഗ്രാം ചാനലാണ് അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചത്. റഷ്യയുടെ രാജ്യദ്രോഹികളായ അജ്ഞാതരുടെ കൈകളാൽ പ്രിഗോഷിൻ മരണമടഞ്ഞെന്ന് പറഞ്ഞ ചാനൽ, ഒരു വീരനായും ദേശസ്നേഹിയായും അദ്ദേഹത്തെ വാഴ്ത്തി.
ഊഹാപോഹങ്ങൾക്കിടയിലും സ്ഥിരീകരിക്കാവുന്ന വസ്തുതകളുടെ അഭാവത്തിലും, അദ്ദേഹത്തിന്റെ ചില അനുയായികൾ റഷ്യൻ ഭരണകൂടത്തെ കുറ്റപ്പെടുത്തി. സെന്റ് പീറ്റേഴ്‌സ്ബർഗിലെ വാഗ്നറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെയും വിലാപത്തിന്റെയും അടയാളമായി ഒരു ഭീമൻ കുരിശ് പ്രദർശിപ്പിക്കും.
പ്രിഗോഷിന്റെ മരണം വാഗ്‌നർ ഗ്രൂപ്പിനെ രൂക്ഷമായി തന്നെ ബാധിക്കും. ജൂണിൽ റഷ്യൻ സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഒരു സായുധ കലാപം നടത്തിയിരുന്നു. ഈ നീക്കം പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ദേഷ്യത്തിന് കാരണമായി.
കൊലപതത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല. എന്നാൽ 1999 ൽ അധികാരത്തിൽ വന്നതിനുശേഷം പുടിന് ഏറ്റവും വെല്ലുവിളി ഉയർത്തിയ ഒരാളാണ് പ്രിഗോഷിൻ.