കേരളത്തിലേക്ക് മറ്റൊരു തെലുങ്ക് ചിത്രം കൂടി; റാം പൊതിനേനിയുടെ ‘ഡബിൾ ഇസ്മാർട്ട്’ തിയേറ്ററിലേക്ക്.

0
40

സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമ ഇസ്മാർട്ട് ശങ്കറിന്റെ രണ്ടാം ഭാഗം ‘ഡബിൾ ഇസ്മാർട്ട്’ കേരളത്തിൽ ഓഗസ്റ്റ് 15ന് തീയേറ്ററിൽ എത്തുന്നു. റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ഡബിൾ ഇസ്മാർട്ട് പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് നിർമിക്കുന്നത്. സഞ്ജയ് ദത്ത് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

2019ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാ​ഗം തെലുങ്കിൽ സൂപ്പർ ഹിറ്റായതാണ്. കാവ്യ താപ്പർ, സജ്‍ഞയ് ഷിൻഡേ, മകരന്ദ് ദേശ്പാണ്ഡേ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മണി ശർമ്മയുടേതാണ് സം​ഗീതം. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രം കേരളത്തിലെ തെരഞ്ഞെടുത്ത തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഫെസ്റ്റിവൽ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here