മലപ്പുറം: പെരിന്തല്‍മണ്ണ ബെവ്കോ ഔട്ട്ലെറ്റിലെ 11 ജീവനക്കാർക്ക് കോവിഡ്. നേരത്തെ ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 23 മുതൽ 30 വരെ മദ്യഷോപ്പിൽ എത്തിയവർ ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഔട്ട്ലെറ്റും പരിസരങ്ങളും അണുമുക്തമാക്കിയിരുന്നു. നിലവില്‍ മറ്റ് ഔട്ട്ലെറ്റുകളില് നിന്നുള്ള അഞ്ച് ജീവനക്കാരെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവര്‍ ക്വാറന്റൈനില്‍ പോകുന്നതിന്റെ തലേന്ന് അങ്ങാടിപ്പുറത്തെ ഡിപ്പോയിലും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയുള്ള മൂന്ന് പേരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.