വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയക്കെടുതി രൂക്ഷം. അസമില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം. പ്രളയത്തില്‍ ഇന്നലെ മാത്രം നാല് പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 14 ആയി.
നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. നവ്ഗാവ് ജില്ലയില്‍ മാത്രം മൂന്നര ലക്ഷത്തോളം പേര് പ്രളയം ബാധിച്ചു. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേന ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്.
റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു അതിനാല്‍ ഭക്ഷണ വിതരണത്തിനായി ഹെലികോപ്റ്ററുകള്‍ ആണ് ഉപയോഗിക്കുന്നത്. 343 ദുരിതാശ്വാസ ക്യാമ്പുകളിലായി എണ്‍പത്തിഏഴായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദുരന്തത്തിന്റെ ആഘാതത്തെ കുറിച്ച് പഠിക്കാന്‍ ഐ എസ് ആര്‍ ഓ യുടെ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.