‘ഇൻഷ്വറൻസിന് ചുമത്തിയ ജിഎസ്‌ടി ഒഴിവാക്കണം’; നിര്‍മല സീതാരാമന് കത്തയച്ച്‌ നിതിൻ ഗഡ്‌കരി.

0
48

ന്യൂഡല്‍ഹി: ലൈഫ്, മെഡിക്കല്‍ ഇൻഷ്വറൻസിന് ചുമത്തിയിരിക്കുന്ന ജിഎസ്‌ടി പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ച്‌ ധമന്ത്രി നിർമല സീതാരാമന് കത്തയച്ച്‌ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്‌കരി.

എല്‍ഐസി നാഗ്‌പൂർ ഡിവിഷണല്‍ എംപ്ലോയീസ് യൂണിയൻ നല്‍കിയ നിവേദനത്തെ തുടർന്നാണ് ഇതെന്നും ഗഡ്‌കരി കത്തില്‍ പറഞ്ഞിട്ടുണ്ട്.

എല്‍ഐസി പ്രീമിയത്തിന് നേരത്തേ ജിഎസ്‌ടി ഇല്ലായിരുന്നു. ലൈഫ് ഇൻഷുറൻസ്, മെഡിക്കല്‍ ഇൻഷുറൻസ് പ്രീമിയത്തിന് ഇപ്പോള്‍ 18 ശതമാനമാണ് ജിഎസ്‌ടി ചുമത്തിയിരിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അപകടങ്ങളില്‍ സംരക്ഷണം ഉറപ്പാക്കാനാണ് ഇൻഷുറൻസ്. മാത്രമല്ല, 18 ശതമാനം നികുതി ചുമത്തിയത് എല്‍ഐസിയുടെ വളർച്ചയെ ബാധിക്കും. അതിനാല്‍ ജിഎസ്‌ടി പിൻവലിക്കണമെന്നാണ് എംപ്ലോയീസ് യൂണിയന്റെ ആവശ്യം.

ലൈഫ് ഇൻഷുറൻസില്‍ പണം നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടാകാൻ പോകുന്ന കുറവ്, ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് ഐടി കിഴിവ് പുനരാരംഭിക്കല്‍, ഇൻഷുറൻസ് കമ്ബനികളുടെ ഏകീകരണം എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങളും യൂണിയൻ അറിയിച്ചതായി നിതിൻ ഗഡ്‌കരി പറഞ്ഞു. ഇത് കണക്കിലെടുത്ത്, ലൈഫ്, മെഡിക്കല്‍ ഇൻഷുറൻസ് പ്രീമിയം എന്നിവയില്‍ നിന്ന് ജിഎസ്‌ടി പിൻവലിക്കാൻ നിർദേശം നല്‍കാൻ ധനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. മുതിർന്ന പൗരന്മാരെ ഇത് ബുദ്ധിമുട്ടിലാക്കും എന്നും ഗഡ്‌കരിയുടെ കത്തില്‍ പറഞ്ഞിട്ടുണ്ട്.

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമർശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഗഡ്‌കരി ധനമന്ത്രിക്ക് കത്തെഴുതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here