മേടം (അശ്വതി, ഭരണി, കാർത്തിക ¼)

തൊഴിൽ മേഖലയിൽ സമ്മർദ്ദം വർധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും. വ്യാപാരികൾക്കും സ്ഥിരം വരുമാനത്തിൽ ജോലി ചെയ്യുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്ന മറ്റുള്ളവർക്കും ഇന്ന് അമിത ജോലിഭാരം അനുഭവപ്പെട്ടേക്കും. തിരക്കേറിയ ദിവസമാണെങ്കിലും പ്രണയ പങ്കാളിക്കൊപ്പം ചെലവിടാൻ സമയം കണ്ടെത്തും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ഓർഡറുകൾ കിട്ടാനിടയുണ്ട്. ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇന്ന് ചില സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകും. വിദ്യാർത്ഥികൾക്ക് ഗുണനരമായ ദിവസമാണ്. അധ്യാപകരുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. ബിസിനസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പരിചയസമ്പന്നനായ ഒരു വ്യക്തിയുടെ സഹായം തേടുന്നത് നന്നായിരിക്കും. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. എന്നാൽ അതിനനുസരിച്ച് ചെലവുകൾ വർധിക്കുകയും ചെയ്യും. ആഗ്രഹമില്ലെങ്കിൽ പോലും ചില ചെലവുകൾ ഒഴിവാക്കാൻ സാധിച്ചേക്കില്ല. സന്താനങ്ങളിൽ നിന്ന് നല്ല വാർത്ത കേൾക്കുന്നത് ആശ്വാസകരമാകും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. വ്യാപാര മേഖലയിൽ പുതിയ ഇടപാടുകൾക്ക് അന്തിമ രൂപം നൽകും. ഇത് സന്തോഷം നൽകും. ബിസിനസിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. സാമ്പത്തികമായ ആശങ്കകൾ ഒരു പരിധി വരെ കുറയും. പങ്കാളിയെ സന്തോഷിപ്പിക്കാനായി എന്തെങ്കിലും പ്രത്യേകമായി ചെയ്യാം. സഹോദരങ്ങൾക്ക് നല്ല വിവാഹാലോചന വരാനിടയുണ്ട്. വൈകുന്നേരം കുടുംബത്തോടൊപ്പം മംഗളകരമായ ചടങ്ങിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ബിസിനസിൽ ശത്രുക്കൾ ഉണ്ടാകും. ഇവർ നിങ്ങൾക്കെതിരെ ശക്തമായ ഗൂഡാലോചന നടത്താനിടയുള്ളതിനാൽ ജാഗ്രത കൈവിടരുത്. നിങ്ങളുടെ ജോലിയും ശ്രദ്ധ കേന്ദ്രീകരിച്ച് മുമ്പോട്ട് പോകുക. സ്ഥിര വരുമാനക്കാർക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ചില സുഹൃത്തുക്കളുമായുള്ള ബന്ധം വഷളായേക്കും. ഇന്ന് നിങ്ങളുടെ സംസാരവും പെരുമാറ്റവും മറ്റുള്ളവരെ വേദനിപ്പിക്കാനിടയുള്ളതിനാൽ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യത്തിൽ ഇന്ന് സമ്മിശ്ര ഫലങ്ങളായിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)

ജോലിക്കാർക്കും വ്യാപാരികൾക്കും ഇന്ന് പുരോഗതി ഉണ്ടാകാനുള്ള അവസരങ്ങളുണ്ട്. നിങ്ങളുടെ ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. എന്നാൽ തിടുക്കത്തിൽ ചെയ്യുന്ന കാര്യങ്ങൾ പരാജയത്തിലേക്ക് നീങ്ങാം. കുടുംബത്തിൽ സമാധാനം നിലനിർത്താനുള്ള മാർഗ്ഗങ്ങളെല്ലാം കൈക്കൊള്ളും. സാമ്പത്തിക സ്ഥിതി നന്നായിരിക്കും. ഏതെങ്കിലും പദ്ധതികളിൽ പെട്ട് കിടന്ന പണം ഇന്ന് നിങ്ങളുടെ കൈവശം വന്നുചേരാനിടയുണ്ട്. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാനിടയുള്ളതിന്റെ സൂചനകളുണ്ടാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സന്താനങ്ങളുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക നിലനിൽക്കും. എന്നാൽ മുതിർന്നവരുടെ നിർദ്ദേശങ്ങൾ ഈ ആശങ്ക മറികടക്കാൻ സഹായിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇതിന്റെ ഭാഗമായി സാമ്പത്തിക ചെലവും വർധിക്കും. അധ്യാപക – വിദ്യാർത്ഥി ബന്ധം മെച്ചപ്പെടും. ബന്ധുക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ അവസാനിക്കും. പ്രണയ ജീവിതം നയിക്കുന്നവർക്കും ഗുണകരമായ ദിവസമാണ്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം രാശിക്കാർ ഇന്ന് ഭാഗ്യം തുണയ്ക്കും. കെട്ടിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാനുള്ള ദിവസമാണ്. ഏർപ്പെട്ടിരിക്കുന്ന ജോലികളെല്ലാം തടസ്സം കൂടാതെ പൂർത്തിയാക്കാൻ സാധിക്കും. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള മികച്ച ദിവസം കൂടിയാണിന്ന്. ബാങ്ക് ജീവനക്കാർക്ക് അനുകൂല ഫലങ്ങൾ ഉണ്ടാകും. ഇന്ന് ദീർഘദൂര യാത്രയ്ക്ക് സാധ്യതയുണ്ട്. കാർഷിക മേഖലയിലെ ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചിക രാശിക്കാർക്ക് ഇന്ന് അത്ര അനുകൂലമായ ദിവസമല്ല. പ്രതികൂല സാഹചര്യങ്ങൾ പലതുമുണ്ടാകും. ആലോചിക്കാതെ തീരുമാനം എടുത്താൽ അതോർത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ബിസിനസിലെ പ്രശ്നങ്ങൾ തരണം ചെയ്യാൻ പിതാവിന്റെ ഉപദേശം ആവശ്യമായി വരും. ചില ബിസിനസ് ഇടപാടുകൾക്ക് അന്തിമ രൂപം നൽകും. വൈകുന്നേരത്തോടെ ചില പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഈ രാശിയിലെ വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ചില തർക്കങ്ങൾക്ക് ഇന്ന് അവസാനാമാകും. നിയമപരമായി മുമ്പോട്ട് പോയിരുന്ന പ്രശ്നങ്ങൾക്കും ഇന്ന് അവസാനമാകും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വ്യക്തിജീവിതത്തിൽ പങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്. ഇന്ന് ആരിൽ നിന്നും കടം വാങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടാം. തീരാതിരുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. അലസത ഉപേക്ഷിച്ച് മുമ്പോട്ട് പോകുക. വിദ്യാർത്ഥികൾക്ക് വളരെയധികം കഠിനാധ്വാനം വേണ്ട ദിവസമാണ്.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. തൊഴിൽ തേടുന്നവർക്ക് നല്ല അവസരം ലഭിക്കാനിടയുണ്ട്. നേട്ടമുണ്ടാക്കാൻ കഴിയുന്ന അവസരങ്ങൾ ഫലപ്രദമായി വിനിയോഗിച്ചില്ലെങ്കിൽ അവ കൈവിട്ടുപോയേക്കാം. തീരുമാനങ്ങൾ ആലോചിക്കാതെ എടുത്ത് അബദ്ധത്തിൽ ചെന്നുചാടരുത്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പ്രശസ്തി വർധിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് ജാഗ്രത പുലർത്തണം. കാരണം എതിരാളികൾ നിങ്ങളുടെ വീഴ്ചയ്ക്കായി പ്രവർത്തിച്ചേക്കാം. ജോലി തേടുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ബിസിനസിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. ബിസിനസ് ആവശ്യങ്ങൾക്ക് ഇന്ന് ചില യാത്രകൾ വേണ്ടി വരും. മാതൃ ഭാഗത്തുനിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. വിദ്യാർഥികൾ സുഹൃത്തുക്കളോടൊപ്പം സമ്മർദ്ദരഹിതമായി സമയം ചെലവിടും. പങ്കാളിയുടെ നിർദ്ദേശങ്ങൾ ജോലിയിലെ തടസ്സം മറികടക്കാൻ നിങ്ങളെ സഹായിക്കും. സാമ്പത്തിക നിക്ഷേപങ്ങൾ നടത്താൻ ഇന്ന് നല്ല ദിവസമാണ്.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ചില പ്രശ്നങ്ങൾ വളരെ സമർഥമായി പരിഹരിക്കാൻ സാധിക്കും. നിങ്ങളുടെ നേട്ടത്തിൽ ചില ആളുകൾ അസൂയപ്പെടും. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ മുമ്പോട്ട് പോകുക. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിൽ മേഖലയിൽ ചില തർക്കങ്ങൾക്ക് സാധ്യതയുണ്ട്. സഹപ്രവർത്തകരുടെ പിന്തുണ വേണ്ട സമയത്ത് ലഭിച്ചെന്ന് വരില്ല. കൂടാതെ അമിത ജോലിഭാരം മൂലം സമ്മർദ്ദവും വർധിക്കാനിടയുണ്ട്.