ഫ്‌ളവേഴ്‌സ് ഒരുക്കുന്ന മ്യൂസിക് ഫെസ്റ്റിവൽ; ഡിബി നൈറ്റ് ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്.

0
71

കൊച്ചി നഗരിയെ സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് ഫെസ്റ്റിവലുമായി ഫ്‌ളവേഴ്‌സ് എത്തുന്നു. നവംബർ 4 ന് നടക്കുന്ന ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എന്ന സംഗീത നിശയ്ക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചിരിക്കുകയാണ്. 699 രൂപ മുതലാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. മികച്ച പ്രതികരണമാണ് ഡിബി നൈറ്റ് ചാപ്റ്റർ 3 യ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ early bird ടിക്കറ്റുകൾ മുഴുവനും വിറ്റുകഴിഞ്ഞിരിക്കുകയാണ്. ബുധനാഴ്ച ആരംഭിച്ച ടിക്കറ്റ് വിൽപ്പന ഇന്നലെ രാത്രി 8 മണിയോടെ അവസാനിപ്പിച്ചു. 499 രൂപയായിരുന്നു early bird ടിക്കറ്റിന്റെ നിരക്ക്.

കൊച്ചി ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ടിൽ വച്ച് നടക്കുന്ന ഈ സംഗീത നിശയിൽ സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ ഡിബി നൈറ്റ് ചാപ്റ്റർ 3 ൽ അണിനിരക്കുന്നത് സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുരിയൻ ലൈവ് (Job kurian live), ബ്രോധ വി, (Brodha v) ജോർഡിൻഡിയൻ (Jordindian), ജാനു (JHANU), 43 മൈൽസ് (43 miles) എന്നിവരാണ് അണിനിരക്കുന്നത്.

കൊച്ചി നഗരിയെ ആവേശം നിറയ്ക്കാൻ ഇഷ്ട സംഗീതജ്ഞരൊക്കെ എത്തുന്നത് ആസ്വാദകർക്ക് മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കുമെന്നത് തീർച്ച. സംഗീതം സിരകളിലേറുന്ന ഈ അസുലഭ മുഹൂർത്തം ആസ്വദിക്കാൻ സംഗീതപ്രേമികർക്ക് അവസരമൊരുക്കുകയാണ് ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്.

LEAVE A REPLY

Please enter your comment!
Please enter your name here