സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒഴിവുകള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ ജോലി ഒഴിവുകള്‍ . വൈസ് പ്രസിഡന്റ്, മാനേജര്‍ പോസ്റ്റുകളിലായിരിക്കും നിയമനം.
അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.16 ഒഴിവുകളാണുള്ളത്. ജൂലായ് 24 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ ബി.ടെക്കാണ് മിനിമം യോഗ്യത.
കരാര്‍ നിയമനത്തിന് ഷോര്‍ട്ട് ലിസ്റ്റിങ്, ഇന്റര്‍വ്യൂ, സിടിസി നെഗോസിയേഷന്‍ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. സ്ഥിരനിയമനത്തിന് ഷോര്‍ട്ട് ലിസ്റ്റിങ്ങും ഇന്റര്‍വ്യൂവുമാണ് തിരഞ്ഞെടുപ്പ് രീതികള്‍. ഔദ്യോഗിക വെബ്‌സൈറ്റ്: sbi.co.in.