കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ; 5 ട്രെയിനുകൾ വഴി തിരിച്ച് വിട്ടു.

0
41

അതിശക്തമായി പെയ്ത മഴയിൽ കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ.  തുടർന്ന് ട്രെയിൻ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. രത്നഗിരി ജില്ലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ​ഗതാ​ഗതം തടസപ്പെട്ടതോടെ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. അഞ്ചു ട്രെയിനുകളാണ് വഴി തിരിച്ച് വിട്ടത്.

16345 ലോകമാന്യ നിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ – ലോണാവാല – ജോലാർപേട്ട – പാലക്കാട് – ഷൊർണൂർ വഴി സർവീസ് നടത്തും.
ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്സ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ്സ് എന്നിവ വഴി തിരിച്ചുവിട്ടിരുന്നു.

കനത്ത മഴയെത്തുടർന്ന് വിൻഹെരെ (റായ്ഗഡ്), ദിവാൻ ഖാവതി (രത്‌നഗിരി) സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന് അടുത്താണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ ആഴ്ച്ചയിലും കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ട്രെയിനുകളുടെ സമയക്രമമെല്ലാം തെറ്റിയാണ് പാതയിൽ വണ്ടികൾ ഓടുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ് നൽകിയിട്ടുണ്ട്.  കേരള തീരത്തെ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടൽ ചക്രവാതചുഴി, തെക്കൻ ചൈന കടൽ ന്യൂനമർദ്ദം എന്നിവയുടെ സ്വാധീനത്തിലാണ് കാലവർഷക്കാറ്റ് ( പടിഞ്ഞാറൻ കാറ്റ്) കേരള തീരത്ത് ശക്തി പ്രാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here