പത്തനംതിട്ട: ശക്തമായ മഴയേത്തുടർന്ന് പമ്പാ ഡാമിലെ ജലനിരപ്പ് ഉയരുന്നതിേനേത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ നീരൊഴുക്ക് ഉണ്ടാകാൻ ഇടയുണ്ട്. ജലനിരപ്പ് 984.5 മീറ്ററാകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കും.
വെള്ളിയാഴ്ച 207 മില്ലി മീറ്റർ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു.അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റർ ആയിട്ടുണ്ട്. ഇതിനു ശേഷം 985 മീറ്റർ ഉയരത്തിൽ എത്തിയാലാണ് ഡാം തുറക്കുക.