വയനാട് കേണിച്ചിറയിൽ പിടിയിലായ കടുവക്ക് ആരോഗ്യപ്രശ്‌നങ്ങൾ.

0
39

വയനാട് കേണിച്ചിറയിൽ പിടിയിലായ കടുവക്ക് ആരോഗ്യപ്രശ്‌നങ്ങൾ. കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. കടുവയുടെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. കടുവ നിലവിൽ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ്. കടുവയെ മൃഗശാലയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.

ഇന്ന് കൂടുതൽ പരിശോധനക്ക് കടുവയെ വിധേയനമാക്കും. കേണിച്ചിറയിൽ മൂന്നു ദിവസമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഇന്നലെ കൂട്ടിലായത്. താഴേക്കിഴക്കേതിൽ സാബുവിന്റെ വീട്ടുവളപ്പിൽ വച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഭീതിയിലായിരുന്നു കേണിച്ചിറ എടക്കാട് നിവാസികൾ . മൂന്നു ദിവസത്തിനുള്ളിൽ കടുവ കൊലപ്പെടുത്തിയത് 4 പശുക്കളെയാണ്. പശുവിനെ കടുവകൊലപ്പെടുത്തിയ താഴെ കിഴക്കേതിൽ സാബുവിന്റെ പറമ്പിൽ വച്ച കൂട്ടിൽ ആണ് രാത്രി 11 മണിയോടെ കുടുങ്ങിയത്.

പശുക്കളുടെ ജഡം തേടിയാണ് വീണ്ടും മാളിയേക്കൽ ബെന്നിയുടെ വീട്ടിലെ തൊഴുത്തിൽ കടുവ കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തോൽപ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് പിടിയിലായത്. കടുവ കൂട്ടിലായത് നാട്ടുകാർക്ക് ആശ്വാസമാകുകയാണ്. കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കടുവയെ എന്തുചെയ്യണമെന്ന കാര്യത്തിൽ ഇന്ന് വന വകുപ്പ് തീരുമാനമെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here