മുസ്ലിം പള്ളി നിര്‍മ്മാണ ചടങ്ങില്‍ പങ്കെടുക്കില്ല;‌ യോഗിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനം

0
125

ലഖ്‌നൗ: അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഒരു യോഗി എന്ന നിലയിലും ഹിന്ദു എന്ന നിലയിലും പള്ളി നിര്‍മ്മാണ ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യോഗി വ്യക്തമാക്കിയത്. യോഗിയുടെ പ്രസ്താവന ഇപ്പോൾ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

യോഗിയുടെ പ്രസ്താവനക്കെതിരെ മുന്‍ മുഖ്യമന്ത്രിയും എസ് പി നേതാവുമായ അഖിലേഷ് യാദവ് അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. പ്രസ്താവന പിന്‍വലിച്ച് ഉത്തര്‍പ്രദേശിലെ ജനങ്ങളോട് യോഗി മാപ്പ് പറയണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. യോഗി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും ഹിന്ദുക്കളുടേത് മാത്രമല്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവന പദവിക്ക് യോജിച്ചതല്ലെന്നും എസ് പി വക്താവ് പവന്‍ പാണ്ഡെ പറഞ്ഞു.

പള്ളി നിര്‍മാണത്തിന്റെ ക്ഷണപത്രം തനിക്ക് ലഭിക്കില്ലെന്നുറപ്പാണ്. തന്നെയുമല്ല ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്നുമില്ലെന്നും യോഗി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here