മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റണും ഭാര്യ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിൻ്റണും ജൂലൈയിൽ വാഷിംഗ്ടണിൽ നടക്കുന്ന ഫൊക്കാന കൺവൻഷനിൽ പങ്കെടുക്കാൻ സാധ്യത. കൺവൻഷനിൽ പങ്കെടുക്കാൻ ഇരുവരെയും ക്ഷണിച്ചതായി ഫൊക്കാന പ്രസിഡൻ്റ് ഡോ ബാബു സ്റ്റീഫൻ അറിയിച്ചു.
ഈജിപ്ഷ്യൻ എംബസിയിൽ അംബാസിഡർ മൊറ്റാസ് സഹ്രൺ നടത്തിയ വിരുന്നിലാണ് ഡോ. ബാബു സ്റ്റീഫന് ഇവരെ ക്ഷണിച്ചത്. ഫൊക്കാന അന്തർദേശീയ കൺവൻഷനിൽ അമേരിക്കൻ രാഷ്ട്രീയത്തിൻ്റെ ഭാഗമായവർ പങ്കെടുക്കുന്നത് മലയാളി സമൂഹത്തിന് ലഭിക്കുന്ന അംഗീകാരം ആയിരിക്കുമെന്ന് ഫൊക്കാന ട്രഷറാർ ബിജു കൊട്ടാരക്കര, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ എന്നിവർ അറിയിച്ചു.